കൊച്ചി: വനിതാ താരങ്ങള്‍ ഉന്നയിച്ച പ്രശ്‌നം അമ്മ എക്‌സിക്യൂട്ടീവ് യോഗം ചര്‍ച്ച ചെയ്തില്ല. പുറത്തുപോയവര്‍ തിരിച്ചു വന്നാല്‍ സംഘടനയില്‍ എടുക്കുമെന്ന് അമ്മ സംഘടനാ പ്രസിഡന്റ് മോഹന്‍ലാല്‍ പറഞ്ഞു.
ഡബ്ല്യുസിസി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി നിയമപരമായി നേരിടുമെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി. അബുദാബിയില്‍ നടക്കുന്ന സ്റ്റേജ് ഷോയെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് യോഗമെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.
അതേസമയം, പ്രളയ ദുരിതാശ്വാസ ഫണ്ട് കണ്ടെത്താന്‍ താരസംഘടന ‘അമ്മ’ ഡിസംബര്‍ ഏഴിന് അബുദാബിയില്‍ നടത്തുന്ന ഷോയ്ക്ക് ഇന്റേര്‍ണല്‍ കംപ്ലയിന്റ്‌സ് കമ്മിറ്റി വേണമെന്ന ആവശ്യവുമായി ഡബ്ല്യുസിസി രംഗത്തെത്തിയിരുന്നു. നടി റിമ കല്ലിങ്കല്‍ ഡബ്ല്യുസിസിക്കു വേണ്ടി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. തിങ്കളാഴ്ച കോടതി ഇത് പരിഗണിക്കും.