അബുദാബിയില്‍ അമ്മ സംഘടിപ്പിച്ച സ്റ്റേജ് ഷോയില്‍ പങ്കെടുത്തതിന് ശേഷം മെഗാസ്റ്റാര്‍ മമ്മൂട്ടി വീണ്ടും സിനിമാ തിരക്കുകളിലേയ്ക്ക് കടക്കുമ്പോള്‍ അടുത്തതായി അഭിനയിക്കാന്‍ ഒരുങ്ങുന്നത് ശങ്കര്‍ രാമകൃഷ്ണന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന പതിനെട്ടാം പടിയിലാണ്.
ഡിസംബര്‍ 28 മുതലായിരിക്കും ആഗസ്റ്റ് സിനിമ നിര്‍മ്മിക്കുന്ന പതിനെട്ടാംപടിയില്‍ മമ്മൂട്ടി അഭിനയിച്ചു തുടങ്ങുന്നത്. ചിത്രത്തിന്റെ ലൊക്കേഷന്‍ എറണാകുളമാണ്
ഖാലിദ് റഹ്മാന്റെ ഉണ്ടയാണ് മമ്മൂട്ടിക്ക് പൂര്‍ത്തിയാക്കാനുള്ള മറ്റൊരു ചിത്രം. ഇനി പത്ത് ദിവസത്തെ ഷൂട്ടിംഗാണ് ഉണ്ടയ്ക്ക് വേണ്ടത്. ഉണ്ട പൂര്‍ത്തിയാക്കിയ ശേഷം വൈശാഖ് ഉദയകൃഷ്ണ ടീമിന്റെ മധുര രാജയുടെ അവസാന ഘട്ട ചിത്രീകരണത്തില്‍ മമ്മൂട്ടി പങ്കെടുക്കുന്നതാണ്.
രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ഗാനഗന്ധര്‍വന്‍, ശ്യാമപ്രസാദിന്റെ ആളോഹരി ആനന്ദം, ഡിനു ഡെന്നീസ് സംവിധാനം ചെയ്യുന്ന ചിത്രം, ഹനീഫ് അഥേനിയുടെ രചനയില്‍ വിനോദ് വിജയന്‍ സംവിധാനം ചെയ്യുന്ന അമീര്‍, അമല്‍ നീരദിന്റെ ബിലാല്‍ എന്നിവയാണ് മമ്മൂട്ടിയെ കാത്തിരിക്കുന്ന മറ്റു ചിത്രങ്ങള്‍.