അമോലെഡ് ഡിസ്‌പ്ലേയുമായി വൺപ്ലസ്സിന്റെ ആദ്യ സ്മാർട്ട് വാച്ചെത്തുന്നു

ചൈനീസ് പ്രീമിയം സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ വൺപ്ലസ് ഏറ്റവും പുതിയ  സ്മാർട്ട്  വാച്ച്  കഴിഞ്ഞ
ദിവസമാണ് അവതരിപ്പിച്ചത്. ഒപ്പം തങ്ങളുടെ ആദ്യ സ്മാർട്ട് വാച്ചും കമ്പനി പുറത്തിറക്കി.  വൺപ്ലസ് വാച്ചെന്ന ലളിതമായ പേരുമായി വിപണിയിലെത്തിയിരിക്കുന്ന പുത്തൻ സ്മാർട്ട് വാച്ചിന് ഏതൊരു പരമ്പരാഗത വാച്ചിനും സമാനമായ ഡിസൈൻ ആണ്. മൂൺലൈറ്റ് സിൽവർ, മിഡ്‌നെറ്റ് ബ്ലാക്ക് എന്നിങ്ങനെ രണ്ട്‌ നിറങ്ങളിൽ ലഭ്യമായ വൺപ്ലസ്സ് സ്മാർട്ട് വാച്ചിന് 16,999 രൂപയാണ് വില എങ്കിലും ഇൻട്രൊഡക്ടറി ഓഫർ എന്ന നിലയ്ക്ക് ഇപ്പോൾ 14,999 രൂപ മാത്രമാണ് (അൽപ കാലത്തേക്ക്).

അടുത്ത മാസത്തിന്റെ തുടക്കത്തോടെ ആമസോൺ വെബ്‌സൈറ്റ് വഴിയും ഓഫ്‌ലൈൻ സ്റ്റോറുകൾ വഴിയും വൺപ്ലസ് വാച്ചുകൾ വാങ്ങാം. ഓപ്പോ വാച്ച് (14,990 രൂപ), റിയൽമി വാച്ച് (5,999 രൂപ), ഷഓമി വാച്ച് (9,999 രൂപ) എന്നിവയോടാണ് വൺപ്ലസ് വാച്ച് കൊമ്പുകോർക്കുന്നത്. 46 എംഎം വലിപ്പമുള്ള സ്‌റ്റൈൻലെസ്സ് സ്റ്റീൽ കെയ്‌സിൽ ആണ് വൺപ്ലസ് വാച്ച് ലഭിക്കുക.

Top