ഗ്രീവ്‌സ് കോട്ടന്‍ ഉടമസ്ഥതയിലുള്ള ഇലക്ട്രിക്ക് നിര്‍മാതാക്കളായ ആംപിയര്‍ വെഹിക്കിള്‍സ് ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ വില്പ്പന നടത്താന്‍ പുതിയ പദ്ധതി ആരംഭിച്ചിരിക്കുകയാണ്.
ഇലക്ട്രിക്ക് സ്‌കൂട്ടര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഓണ്‍ലൈന്‍ വഴി വാഹനം വാങ്ങുന്നതിനുള്ള അവസരമാണ് കമ്പനി ആരംഭിച്ചിരിക്കുന്നത്. ബുക്ക് ഓണ്‍ലൈന്‍ നൗ പേ ലേറ്റര്‍ എന്ന പദ്ധതിക്കാണ് കമ്പനി തുടക്കം കുറിച്ചിരിക്കുന്നത്.
ലോക്ക്ഡൗണിന് ശേഷം ഡീലര്‍ഷിപ്പുകള്‍ പ്രവര്‍ത്തനം ആരംഭിച്ച് വാഹനം കൈമാറി കഴിയുമ്പോള്‍ പണം അടയ്ക്കാമെന്നുമാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
ബാംഗ്ലൂര്‍, ചെന്നൈ, മുംബൈ, ഡല്‍ഹി, പൂനെ എന്നിവിടങ്ങളിലാണ് കമ്പനി നിലവില്‍ ഈ സൗകര്യം വാഗ്ദാനം ചെയ്യുന്നത്. ഇന്ത്യയിലുടനീളമുള്ള മറ്റ് നഗരങ്ങളിലേക്കും ഈ സൗകര്യം വ്യാപിപ്പിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
1200 വാട്ട്‌സ് ബിഎല്‍ഡിസി ഹബ് മോട്ടോറാണ് വാഹനത്തിലുള്ളത്. 60വി/30എഎച്ച് ലിഥിയം അയണ്‍ ബാറ്ററിയാണ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ കരുത്ത്. മണിക്കൂറില്‍ 55 കിലോമീറ്ററാണ് സീലിന്റെ പരമാവധി വേഗത. ഒറ്റചാര്‍ജില് 75 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ സാധിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു
അഞ്ചര മണിക്കൂറിനുള്ളില്‍ ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാന്‍ സാധിക്കും. 14 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് 50 കിലോമീറ്റര്‍ വേഗം കൈവരിക്കും. 78 കിലോഗ്രാമാണ് സ്‌കൂട്ടറിന്റെ ആകെ ഭാരം. രൂപത്തില്‍ റഗുലര്‍ സ്‌കൂട്ടറിന് സമാനമാണ് ആംപിയര്‍ സീല്‍.
രാജ്യത്ത് അതിവേഗം വളരുന്ന ഇ-സ്‌കൂട്ടര്‍ ബ്രാന്‍ഡുകളിലൊന്നാണ് ആംപിയര്‍ ഇലക്ട്രിക്ക്.