പിറന്നാളാശംസകൾ നേർന്ന് അമൃത; ചേർത്തുപിടിച്ച് ഗോപി സുന്ദർ

സംഗീത സംവിധായകൻ ഗോപി സുന്ദറിന് പിറന്നാൾ ആശംസകൾ നേർന്ന് ഗായിക അമൃത സുരേഷ്.ഒരായിരം പിറന്നാൾ ആശംസകൾ, എന്റേത്- എന്നാണ് അമൃത കുറിച്ചത്. ഗോപി സുന്ദറിന് ആശംസകളുമായി ഒട്ടനവധി പേർ കമന്റ് ചെയ്തിട്ടുണ്ട്.

ഈ അടുത്താണ് ഇരുവരും പ്രണയം തുറന്നുപറഞ്ഞത്. അമൃതയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച്‌ ഗോപി സുന്ദർ ഒരു കുറിപ്പ് പങ്കുവച്ചിരുന്നു.പിന്നിട്ട കാതങ്ങൾ മനസ്സിൽ കുറിച്ച് അനുഭവങ്ങളുടെ കനൽവരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്- എന്നായിരുന്നു ഗോപി സുന്ദറിന്റെ കുറിപ്പിലെ വരികൾ.

 

Top