ലക്‌നോ: അലിഗഡ് മുസ്ലിം സര്‍വകലാശാലയില്‍ (എഎംയു) സരസ്വതി ക്ഷേത്രം നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് വൈസ് ചാന്‍സിലര്‍ക്ക് വിദ്യാര്‍ഥിയുടെ കത്ത്.
എഎംയുവില്‍ ഏകദേശം 6,000 ഹിന്ദു വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ടെന്നും എന്നാല്‍ ഒരു ക്ഷേത്രം പോലും ഇവിടെയില്ലെന്നും നാഷണല്‍ മൈനോറിറ്റി കമ്മിറ്റി അംഗം മാനവേന്ദ്ര പ്രതാപ് സിംഗ് പറഞ്ഞു.
അതേസമയം എല്ലാ ഹോസ്റ്റലുകളിലും മോസ്‌ക് ഉണ്ടെന്നും ഇത് ഏത് വിധത്തിലുള്ള മതനിരപേക്ഷതയാണെന്നും പ്രതാപ് ചോദിച്ചു. അറബ് രാജ്യങ്ങളില്‍ വരെ ക്ഷേത്രങ്ങള്‍ ഉണ്ട്. എന്തുകൊണ്ടാണ് എഎംയുവില്‍ ക്ഷേത്രം ഇല്ലാത്തത്. ഈ ചോദ്യം താന്‍ എല്ലാവരോടും ചോദിക്കുന്നുവെന്നും പ്രതാപ് വ്യക്തമാക്കി.