ന്യൂഡൽഹി : ശശി തരൂർ എം.പിയെ കളിയാക്കി കൊണ്ട് അമൂൽ കമ്പനി ഇറക്കിയ പുതിയ പരസ്യം വൈറലാകുകയാണ്.
രണ്ട് കുട്ടികൾ ചേർന്ന് തരൂരിന്റെ ട്വീറ്റ് വായിച്ച് വാക്കുകളുടെ അർത്ഥം ഡിക്ഷ്ണറിയിൽ പരതുന്നതിന്റെ കാർട്ടൂൺ ചിത്രമാണ് അമൂൽ ട്വിറ്ററിൽ പോസ്റ്റ് ചെയ്‍തത്.
#Amul Topical: MP's fondness for tweeting big words like 'Rodomontade'! pic.twitter.com/26HlzjTM4U
— Amul.coop (@Amul_Coop) December 15, 2017
ലോകപ്രശസ്ത ഡിക്ഷ്ണറിയായ തെസോറസിനെ തരൂററസ് എന്ന് വിശേഷിപ്പിച്ച അമൂൽ അങ്ങനെയുള്ളവർ ഉണ്ടോ എന്നും ചോദിക്കുന്നു
പക്ഷേ അമൂലിന് കോൺഗ്രസ്സ് എം.പി കൂടിയായ തരൂർ നൽകിയ മറുപടി ട്വീറ്റാണ് കൂടുതൽ വൈറലായത്. കമ്പനിയുടെ പരസ്യ വാചകം തന്നെയാണ് തരൂർ മറുപടിക്കായി ഉപയോഗിച്ചത്.
Butterly honoured. But I feel like a Tharoorosaurus Rex, an ancient creature soon to be extinct, snuffed out in a cloud of incomprehension…. https://t.co/2VnkHlla1c
— Shashi Tharoor (@ShashiTharoor) December 15, 2017
ഞാൻ ‘ബട്ടേർലി കൃതാർത്ഥനായി’ എന്നാണ് തരൂർ മറുപടി ട്വീറ്റ് ചെയ്‍തത്.