തങ്ങളുടെ ആദ്യ കണ്മണിക്കായുള്ള കാത്തിരിപ്പിലാണ് എമി ജാക്സണും പ്രതിശ്രുത വരന് ജോര്‍ജ് പനിയോട്ടും. ഗര്‍ഭകാലം തുടങ്ങിയപ്പോള്‍ മുതല്‍ നിരവധി ചിത്രങ്ങള്‍ എമി പങ്കുവയ്ക്കാറുണ്ട്. ഇക്കുറി തന്റെ നിറവയറിന്റെ ചിത്രമാണ് എമി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. വയറിലെ സ്ട്രെച്ച് മാര്‍ക്കും ശരീരത്തിന്റെ ഭാരം വര്‍ധിക്കുന്നതുമെല്ലാം എമി കൃത്യമായി പങ്കുവെക്കാറുണ്ട്. ഗര്‍ഭത്തിന്റെ 33-ാം ആഴ്ചയാണ്, തങ്ങള്‍ കുഞ്ഞിനു വേണ്ടി കാത്തിരിക്കുകയാണെന്നും എമി പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്.
ഈ വര്‍ഷം മാര്‍ച്ചിലായിരുന്നു എമിയും ജോര്‍ജും തങ്ങള്‍ക്ക് കുഞ്ഞു ജനിക്കാന്‍ പോകുന്ന വിവരം ആരാധകരുമായി പങ്കുവച്ചത്. ഇതിനു മുമ്പും ഗര്‍ഭകാലത്തെ വര്‍ക്ക് ഔട്ടിന്റെ ചിത്രം ഉള്‍പ്പെടെ എമി പങ്കുവെച്ചിട്ടുണ്ട്.
ലിവര്‍പൂളില്‍ ജനിച്ചുവളര്‍ന്ന എമി ജാക്സണ് 2009ലെ മിസ് ടീന്‍ വേള്‍ഡ് ആയി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ശ്രദ്ധേയയാവുന്നത്. പിന്നാലെ മോഡലിംഗ് രംഗത്തേക്ക് പ്രവേശിച്ച അവര്‍ വൈകാതെ ഇന്ത്യന്‍ സിനിമയിലെത്തി. എ എല്‍ വിജയ് സംവിധാനം ചെയ്ത മദ്രാസി പട്ടണം എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു സിനിമാ അരങ്ങേറ്റം. രജനികാന്ത് നായകനായ ഷങ്കര്‍ ചിത്രം 2.0യാണ് എമിയുടെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.