കുഞ്ഞോമന ആന്‍ഡ്രിയാസിനായി ഗാനം ആലപിച്ച് എമി . . . വീഡിയോ

കന്‍ ആന്‍ഡ്രിയാസിനൊപ്പമുള്ള ഓരോ നിമിഷവും പങ്ക് വെയ്ക്കുന്ന താരമാണ് എമി ജാക്‌സണ്‍. അമ്മയായതിനു ശേഷമുള്ള ജീവിതത്തിന്റെ ഓരോ നിമിഷവും ആരാധകര്‍ക്കായി പങ്ക് വെയ്ക്കാന്‍ താരം മറക്കാറുമില്ല. അത്തരത്തില്‍ ജനിച്ച് ഒരു മാസം തികയുന്ന തന്റെ കുഞ്ഞേമനയ്ക്കായി ഗാനം പാടിക്കൊടുക്കുന്ന വീഡിയോയാണ് എമി പങ്ക് വെച്ചവെച്ചിരിക്കുന്നത്‌.

‘എന്റെ പ്രിയപ്പെട്ട മകനേ, ജന്മദിനാശംസകള്‍. ഇന്ന് ഒരു മാസം. നിനക്ക് മുമ്പുള്ള ജീവിതം എനിക്ക് ഓര്‍മിക്കാന്‍ പോലും കഴിയുന്നില്ല … എനിക്ക് വിവരിക്കാന്‍ കഴിയാത്ത വിധത്തില്‍ നീയെന്നെ പൂര്‍ണയാക്കി. നിനക്കൊപ്പം ചെലവഴിക്കുന്ന ഓരോ നിമിഷവും ഞാന്‍ കടപ്പെട്ടവളാണ്. നിന്നോടുള്ള എന്റെ സ്‌നേഹം അനന്തമാണ്. നീ ശക്തനും ദയയും കരുതലും ഉള്ള ഒരു ചെറുപ്പക്കാരനായി വളരുന്നത് കാണാന്‍ കാത്തിരിക്കുകയാണ് ഞാന്‍. എന്റെ ഗര്‍ഭാവസ്ഥയിലുടനീളം നിരന്തരമായ പിന്തുണയ്ക്കും ജനനത്തെ തന്നെ അതിശയകരമായ ഒരു അനുഭവമാക്കി മാറ്റിയതിനും എന്റെ പ്രിയപ്പെട്ട ഡോക്ടര്‍ക്ക് നന്ദി,” വീഡിയോ പങ്കുവച്ചുകൊണ്ട് എമി കുറിച്ചു.

രജനീകാന്ത് നായകനായ 2.0 യിലാണ് എമി ജാക്‌സണ്‍ അവസാനമായി അഭിനയിച്ചത്. 2011 ല്‍ പുറത്തിറങ്ങിയ മദ്രാസിപട്ടണം എന്ന തമിഴ് സിനിമയിലൂടെയാണ് എമി ജാക്‌സണ്‍ സിനിമ രംഗത്തേയ്ക്ക് കടന്നുവന്നത്. പിന്നീട് തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിലും വേഷമിട്ടു. ഹോളിവുഡില്‍ സൂപ്പര്‍ഗേള്‍ എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്.

Top