ലോകം വികസനത്തിന്റെ പാതയിൽ എത്രത്തോളം സഞ്ചരിച്ചാലും ചില കാര്യങ്ങളിൽ മാറ്റമുണ്ടാകില്ലായെന്നതിന് ഉദാഹരണമാണ് ലിബിയയിൽ ഇന്നും നിലനിൽക്കുന്ന അടിമത്വം.
മാനുഷിക പരിഗണന പോലും ലഭിക്കാതെ ലിബിയയിലെ ജനങ്ങൾ അനുഭവിക്കുന്നത് ആർക്കും സഹിക്കാൻ കഴിയാത്ത ക്രൂരതകളാണ്.
Why is the world not in uproar!?! SLAVERY is happening in Libya, RIGHT NOW. In 2017!! My heart is breaking – no race is superior to another. I beg you to spread the word and help these people. We must stop this! pic.twitter.com/yuwT4GpaT0
— Amy Jackson (@iamAmyJackson) November 29, 2017
2017ലും തുടർന്ന് കൊണ്ടിരിക്കുന്ന ഈ ക്രൂരതകൾ അവസാനിപ്പിക്കണമെന്നും , അതിനായി സഹായിക്കണമെന്നും അഭ്യർത്ഥിച്ചുകൊണ്ട് നടി എമി ജാക്‌സണ്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുകയാണ് .
എന്റെ ഹൃദയം തകരുകയാണ് , ലോകം പ്രതികരിക്കാത്തത് എന്തുകൊണ്ടാണ് , ഒരു വംശവും മറ്റൊന്നിനേക്കാള്‍ ശ്രേഷ്ഠമല്ല . ഈ സന്ദേശം ലോകമുടനീളം പ്രചരിപ്പിക്കാനും ഇവരെ സഹായിക്കാനും ഞാന്‍ നിങ്ങളോട് അപേക്ഷിക്കുകയാണ്. നമ്മള്‍ ഇത് അവസാനിപ്പിച്ചേ തീരൂ.. എമി സൂചിപ്പിച്ചു.