താരസുന്ദരി എമി ജാക്‌സണ്‍ രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഇപ്പോള്‍ തന്റെ കുഞ്ഞോമനയുമൊത്തുള്ള ചിത്രം ആരാധകര്‍ക്കായി പങ്ക് വെച്ചിരിക്കുകയാണ് താരം. ആന്‍ഡ്രിയാസിനൊപ്പമുള്ള ആദ്യ ഔട്ടിങ് എന്നു പറഞ്ഞാണ് എമി ജാക്‌സണ്‍ ചിത്രങ്ങള്‍ തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്ക് വെച്ചിരിക്കുന്നത്
ഗര്‍ഭിണിയാണെന്ന വിവരം അറിയിച്ചതുമുതല്‍ ഗര്‍ഭകാലത്തെ ഓരോ ഘട്ടവും സോഷ്യല്‍ മീഡിയയിലൂടെ എമി ജാക്‌സണ്‍ പങ്കുവച്ചിരുന്നു. ബേബി ഷവറില്‍നിന്നുളള ചിത്രങ്ങളും താരം ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടു. കുടുംബാംഗങ്ങള്‍ക്കും അടുത്ത സുഹൃത്തുക്കള്‍ക്കും ഒപ്പമാണ് എമി ബേബി ഷവര്‍ ആഘോഷിച്ചത്.
എമിയും ജോര്‍ജും 2015 മുതല്‍ പ്രണയത്തിലായിരുന്നു. ഇരുവരും പ്രണയത്തിലാണെന്ന് ഗോസിപ്പുകള്‍ പരന്നെങ്കിലും അവയൊക്കെ എമി നിഷേധിച്ചിരുന്നു. ജോര്‍ജിനൊപ്പമുളള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എമി ജാക്സണ്‍ പോസ്റ്റ് ചെയ്തിരുന്നുവെങ്കിലും അവയിലൊന്നും മുഖം വ്യക്തമായിരുന്നില്ല. കഴിഞ്ഞ വാലന്റൈന്‍സ് ദിനത്തിലാണ് ജോര്‍ജുമായുള്ള ചിത്രം പങ്കുവച്ച് എമി തന്റെ പ്രണയം പുറംലോകത്തെ അറിയിച്ചത്.