എന്റെ ജീവിതത്തിന്റെ പ്രകാശം; മകനോടൊപ്പമുള്ള നിമഷങ്ങള്‍ പങ്കുവെച്ച് എമി ജാക്‌സണ്‍

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരമാണ് എമി ജാക്‌സണ്‍. തനിക്ക് ഒരു ആണ്‍കുഞ്ഞ് പിറന്നു എന്ന വാര്‍ത്ത താരം തന്നെയാണ് പുറത്തുവിട്ടിരുന്നത്. മകനോടൊപ്പമുള്ള ചിത്രം എമി പങ്കുവെയ്ക്കാറുണ്ട്. ഓരോ നിമിഷവും താന്‍ ആസ്വദിക്കുകയാണെന്ന് പലപ്പോഴും നടി പറഞ്ഞിരുന്നു. ഇപ്പോഴിതാ പുതിയൊരു ചിത്രവുമായി എത്തിയിരിക്കുകയാണ് നടി.

എന്റെ ജീവിതത്തിന്റെ പ്രകാശം എന്ന് വിശേഷിപ്പിച്ച് കൊണ്ടാണ് മകന്‍ ആന്‍ഡ്രിയാസിനൊപ്പമുള്ള ചിത്രം എമി പങ്കുവെച്ചത്. മൂന്ന് മാസം പ്രായമുള്ള ആന്‍ഡ്രിയാസിന്റെ നിരവധി ഫോട്ടോസ് ഇതിന് മുന്‍പ് തന്നെ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്നിരുന്നു.

കാമുകനുമായിട്ടുള്ള വിവാഹത്തിന് ഒരുങ്ങുന്നതിനിടെയാണ് താന്‍ ഗര്‍ഭിണിയാണെന്ന വാര്‍ത്ത നടി പുറത്ത് വിടുന്നത്. ജോര്‍ജ് പനായോട്ട് ആണ് എമി ജാക്സന്റെ പങ്കാളി. 2015 ലായിരുന്നു ജോര്‍ജുമായി എമി പ്രണയത്തിലാവുന്നത്.

https://www.instagram.com/p/B5IejDWJLVb/?utm_source=ig_web_copy_link

Top