മിഡ് റേഞ്ച് സ്മാർട്ട്ഫോണുകൾക്ക് 40 ശതമാനം വിലക്കിഴിവുമായി ആമസോൺ

മുൻനിര സ്മാർട്ട്‌ഫോൺ ബ്രാൻഡുകളുടെ ഡിവൈസുകൾക്ക്  ആമസോൺ  സ്മാർട്ട്ഫോൺ അപ്ഗ്രേഡ് സെയിലിൽ ഓഫറുകൾ ലഭിക്കും. 40 ശതമാനം വരെ കിഴിവുകളാണ് ഈ ഡിവൈസുകൾ വാങ്ങുന്നവർക്ക് ആമസോൺ നൽകുന്നത്. സാംസങ്, ഓപ്പോ, വിവോ തുടങ്ങിയ ബ്രാന്റുകളുടെ ഏറ്റവും ജനപ്രീതി നേടിയ ഡിവൈസുകൾക്കാണ് മികച്ച ഓഫറുകൾ നൽകുന്നത്. ആമസോൺ സ്മാർട്ട്ഫോൺ അപ്ഗ്രേഡ് ഡേയ്സിൽ മികച്ച ഓഫറുകളോടെ സ്വന്തമാക്കാവുന്ന ഡിവൈസുകൾ ഏതൊക്കെയാണെന്ന് നോക്കാം.

29,990 രൂപ വിലയുള്ള ഓപ്പോ എഫ്19 പ്രോ+ 5ജി സ്മാർട്ട്ഫോൺ ആമസോൺ സ്മാർട്ട്‌ഫോൺ അപ്‌ഗ്രേഡ് ഡേയസ് സെയിലിലൂടെ 25,990 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. ഈ സെയിൽ സമയത്ത് നിങ്ങൾക്ക് 4,000 രൂപയാണ് ലാഭിക്കാൻ സാധിക്കുന്നത്. ഇത് യഥാർത്ഥ വിലയുടെ 13 ശതമാനമാണ്.സാംസങിന്റെ ജനപ്രീയ എ സീരിസിലെ എ32 എന്ന ഡിവൈസിന് 24,999 രൂപയാണ് വില വരുന്നത് ആമസോൺ അപ്ഗ്രേഡ് ഡേയ്സ് സെയിലിലൂടെ ഈ ഡിവൈസ് 21,999 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. 3,000 രൂപയുടെ ലാഭമാണ് ഈ ഡിവൈസ് വാങ്ങുന്നവർക്ക് ലഭിക്കുന്നത്. ഇത് യഥാർത്ഥ വിലയുടെ 12 ശതമാനമാണ്.

23,990 രൂപ വിലയുള്ള ഓപ്പോ എഫ്19 പ്രോ സ്മാർട്ട്ഫോൺ ആമസോൺ അപ്ഗ്രേഡ് ഡേയ്സ് സെയിലിലൂടെ നിങ്ങൾക്ക് 21,490 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. ഈ സെയിലിലൂടെ ഡിവൈസ് വാങ്ങുന്നവർക്ക് ലാഭിക്കാവുന്നത് 2,500 രൂപയാണ്. ഇത് ഡിവൈസിന്റെ വിലയുടെ 10 ശതമാനമാണ്.

ആമസോൺ അപ്ഗ്രേഡ് ഡേയ്സ് സെയിലിലൂടെ മികച്ച ഓഫറുകളിൽ സ്വന്തമാക്കാവുന്ന മറ്റൊരു വിവോ ഡിവൈസാണ് വിവോ വി20. ഈ സ്മാർട്ട്ഫോണിന്റെ യഥാർത്ഥ വില 27,990 രൂപയാണ്. ഡിവൈസ് ആമസോൺ സെയിൽ സമയത്ത് വാങ്ങുന്നവർക്ക് 22,990 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. 5,000 രൂപയുടെ ലാഭമാണ് ഈ ഡിവൈസിന് ലഭിക്കുന്നത്. ഇത് യഥാർത്ഥ വിലയുടെ 18 ശതമാനമാണ്.

ആമസോൺ അപ്ഗ്രേഡ് ഡേയ്സ് സെയിലിലൂടെ വിവോ വി20 എസ്ഇ സ്മാർട്ട്ഫോണും മികച്ച വിലക്കിഴിവിൽ സ്വന്തമാക്കാം. ഈ ഡിവൈസിന്റെ യഥാർത്ഥ വില 24,990 രൂപയാണ്. ഈ സ്മാർട്ട്ഫോൺ ഇപ്പോൾ 19,990 രൂപയ്ക്ക് സ്വന്തമാക്കാം. 5,000 രൂപയുടെ ലാഭമാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. ഇത് യഥാർത്ഥ വിലയുടെ 20 ശതമാനമാണ്.

20,999 രൂപ വിലയുള്ള ഓപ്പോ എഫ്17 സ്മാർട്ട്ഫോൺ ആമസോൺ അപ്ഗ്രേഡ് ഡേയ്സ് സെയിലിലൂടെ ഇപ്പോൾ 16,580 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. ഉപയോക്താക്കൾക്ക് 4,419 രൂപയാണ് ഇതിലൂടെ ലാഭിക്കാൻ സാധിക്കുന്നത്. ഇത് ഡിവൈസിന്റെ യഥാർത്ഥ വിലയുടെ 21 ശതമാനമാണ്

Top