ദുരാത്മാക്കളെ തുരത്താനെന്ന പേരില്‍ 18 കാരിയെ ബലാത്സംഗം ചെയ്തു; 52 ക്കാരന്‍ അറസ്റ്റില്‍

ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശിലെ ഭദോഹിയില്‍ 18 കാരിയെ 52 കാരന്‍ ബലാത്സംഗം ചെയ്തു. പെണ്‍കുട്ടിയുടെ ശരീരത്തില്‍ നിന്ന് ദുരാത്മാക്കളെ തുരത്താനെന്ന പേരിലായിരുന്നു പീഡനം. മന്ത്രവാദിയെ പൊലീസ് അറസ്റ്റ് ചെയ്തു.

മിര്‍സാപൂരില്‍ നിന്നുള്ള കുടുംബം സീതാമര്‍ഹി സന്ദര്‍ശിക്കാന്‍ എത്തിയിരുന്നു. വെന്ന് പൊലീസ് സൂപ്രണ്ട് മീനാക്ഷി കത്യായന്‍ പറഞ്ഞു. ഇതിനിടെയാണ് പ്രതി മോത്തിലാല്‍ കുടുംബത്തെ സമീപിച്ചത്. താന്‍ ഒരു മന്ത്രവാദിയാണെന്നും പെണ്‍കുട്ടിയുടെ ദേഹത്ത് പ്രേതബാധയുണ്ടെന്നും ഇയാള്‍ മാതാപിതാക്കളെ പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നുവെന്ന് എസ്പി പറഞ്ഞു.

ബാധ ഒഴിപ്പിക്കാന്‍ തനിക്ക് കഴിയുമെന്നും ഇതിനായി 4,000 രൂപ വേണമെന്നും പ്രതി ആവശ്യപ്പെട്ടു. വ്യാഴാഴ്ച വൈകുന്നേരം മോത്തിലാല്‍ പറഞ്ഞ സ്ഥലത്തേക്ക് പിതാവ് പെണ്‍കുട്ടിയെ എത്തിച്ചു. തുടര്‍ന്ന് പ്രതി പെണ്‍കുട്ടിയെ ബൈക്കില്‍ കയറ്റി ദര്‍വാസി ഗ്രാമത്തിലെ ഒരു ക്ഷേത്രത്തിന് പിന്നിലുള്ള മുറിയിലേക്ക് കൊണ്ടുപോയി. ഇവിടെ വച്ചാണ് പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയതെന്നും എസ്പി കൂട്ടിച്ചേര്‍ത്തു.
പിന്നീട് പീഡനത്തിനിരയായ പെണ്‍കുട്ടി സംഭവം വീട്ടുകാരോട് പറയുകയും തുടര്‍ന്ന് പിതാവ് പരാതി നല്‍കുകയുമായിരുന്നു.

Top