കൊച്ചി: കളമശ്ശേരിയിലെ സ്ഫോടനത്തില്‍ പ്രതികരിച്ച് നടന് നടന് ഷെയ്ന് നിഗം. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത ഒരു അപകടമാണ് സംഭവിച്ചിരിക്കുന്നത് എന്നും സ്ഫോടനവുമായി ബന്ധപ്പെട്ട് ഊഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് അഭ്യര്‍ത്ഥിയ്ക്കുന്നുവെന്നും ഷെയ്ന് നിഗം ഫേസ് ബുക്കില്‍ കുറിച്ചു.
‘സുഹൃത്തുക്കളേ, കൊച്ചി കളമശ്ശേരിയില്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത ഒരു അപകടമാണ് അരങ്ങേറിയത്. ദയവായി ഊഹങ്ങള്‍ പ്രചരിപ്പിക്കരുത്. ഒരു ചാനലുകളും രാഷ്ടീയ പ്രസ്ഥാനങ്ങളും വ്യക്തികളും മത്സരിക്കാനും വിജയിക്കാനുമുള്ള അവസരമാക്കരുത്. ഈ സംഭവത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ അധികാരികള്‍ കണ്ടെത്തട്ടെ, അതുവരെ നമ്മള് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം,’ ഷെയ്ന് നിഗം കുറിച്ചു.
അതേസമയം, കളമശേരി യഹോവാ സാക്ഷികളുടെ പ്രാര്‍ത്ഥനാ ഹാളില്‍ ഭാര്യാ മാതാവും ഉണ്ടായിരുന്നുവെന്നും അവര്‍ ഇരുന്ന സ്ഥലം ഒഴിവാക്കിയാണ് ബോംബ് വെച്ചതെന്നും കളമശേരി സ്ഫോടനക്കേസിലെ പ്രതി ഡൊമിനിക്കിന്റെ മൊഴി.