കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ ആള്‍മാറാട്ടം നടത്തി ജോലി ചെയ്തിരുന്ന അഫ്ഗാന്‍ സ്വദേശി പിടിയില്‍

Cochin Shipyard

കൊച്ചി: കൊച്ചിന്‍ ഷിപ്പ്യാര്‍ഡില്‍ അസം സ്വദേശിയെന്ന പേരില്‍ ആള്‍മാറാട്ടം നടത്തി കരാര്‍ ജോലി ചെയ്തുവന്നിരുന്നയാള്‍ അറസ്റ്റിലായി. അസം സ്വദേശിയായ അബ്ബാസ് ഖാന്‍ എന്നയാളുടെ പേരിലുള്ള ഐഡി കാര്‍ഡ് ആണ് ഇയാളുടെ പക്കല്‍ ഉണ്ടായിരുന്നത്.

സ്വകാര്യ ഏജന്‍സിയുടെ തൊഴിലാളിയായിരുന്ന ഇയാള്‍ ജോലി ചെയ്ത് മടങ്ങിയതിനു ശേഷമാണ് വിവരം പുറത്തറിഞ്ഞത്. ഒപ്പം ജോലി ചെയ്തിരുന്നവര്‍ ഇയാള്‍ ആള്‍മാറാട്ടക്കാരനാണെന്നും അഫ്ഗാന്‍ സ്വദേശിയാണെന്നും വെളിപ്പെടുത്തി. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കൊല്‍ക്കത്തയില്‍ വച്ച് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

 

Top