മലപ്പുറം: തിരൂരില്‍ വന്‍ കുഴല്‍പ്പണ വേട്ട. ഇരുപത്തിരണ്ട് ലക്ഷം രൂപയുടെ കുഴല്‍പ്പണം പോലീസ് പിടികൂടി.
സംഭവത്തില്‍ കൊണ്ടോട്ടി സ്വദേശി ബീരാനെ പോലീസ് കസ്റ്റഡിയിലെടുത്തു. രണ്ടായിരത്തിന്റെ പുതിയ നോട്ടുകളാണു പിടികൂടിയതില്‍ ഭൂരിഭാഗവും എന്ന് പോലീസ് അറിയിച്ചു.
തിരൂരിൽ വിതരണം ചെയ്യാന്‍ കൊണ്ടുവന്ന പണം തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്നാണു പിടികൂടിയത്.