കണ്ണുകള്‍ കൊണ്ട് ഐഫോണ്‍ പ്രവര്‍ത്തിപ്പിക്കാന്‍ സഹായിക്കുന്ന ആപ്പുമെത്തി

ണ്ണുകള്‍ കൊണ്ട് ഫോണ്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന പുതിയ സാങ്കേതിക വിദ്യയുമെത്തി. ഇത്രയും കാലം സ്മാര്‍ട്ഫോണ്‍ നമ്മള്‍ പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരുന്നത് വിരലുകള്‍ കൊണ്ടാണ്. എന്നാല്‍ ഇനി കണ്ണുകള്‍ കൊണ്ട് നിയന്ത്രിക്കാം. ഹ്വാക്ക്ഐ ആക്സസ് ഇത്തരമൊരു സാങ്കേതികവിദ്യയാണ്.

ശാരീരിക വൈകല്യങ്ങള്‍ ഉള്ളവര്‍ക്കും കൈവിരലുകള്‍ കൊണ്ട് ഐഫോണ്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്തവര്‍ക്കും ഇത് വളരെയധികം പ്രയോജനപ്പെടും. കണ്ണുകളുടെ ചലനത്തിലൂടെയാണ് ഉപയോക്താവ് ഫോണുമായി സംവദിക്കേണ്ടത്. നോട്ടത്തിലൂടെ, കണ്‍പോളകളുടെ ചലനത്തിലൂടെ നിങ്ങള്‍ക്ക് വേണ്ടത് ഫോണിനെ കൊണ്ട് ചെയ്യിക്കാനും കഴിയും.

ഹ്വാക്ക്ഐ ആക്സസിന്റെ സഹായത്തോടെ ഐഫോണിലെ ഏത് ഓപ്ഷനും ലിങ്കും എടുക്കാന്‍ സാധിക്കും. ഉദാഹരണത്തിന് നിങ്ങള്‍ക്ക് ഓപ്പണ്‍ ചെയ്യേണ്ട ലിങ്കില്‍ നോക്കി കണ്‍ചിമ്മുക. ലിങ്ക് ഓപ്പണ്‍ ആകും. ആപ്പിനുള്ളില്‍ മാത്രമേ ഇത് പ്രയോജനപ്പെടുത്താന്‍ കഴിയൂവെന്ന പരിമിതിയുണ്ട്. ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള മറ്റുചില സേവനങ്ങളും ഹ്വാക്ക്ഐ ആക്സസില്‍ പ്രവര്‍ത്തിക്കും.

TrueDetpth ഉള്ള ക്യാമറയാണ് ഹ്വാക്ക്ഐ ആക്സസിന്റെ ജീവവായു. അതുകൊണ്ട് തന്നെ ഇപ്പോള്‍ ഐഫോണില്‍ മാത്രമേ ഇത് ഉപയോഗിക്കാന്‍ പറ്റുകയുള്ളൂ. പ്രത്യേകിച്ച് ഐഫോണ്‍ X, ഐഫോണ്‍ XS എന്നിവയില്‍.

Top