ഇരുമ്പ് സിഗ്‌നല്‍ബോക്‌സ് ഉപയോഗിച്ച് കായംകുളത്ത് ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം

കായംകുളം : ഇരുമ്പ് സിഗ്‌നല്‍ബോക്‌സ് പാളത്തില്‍ വെച്ച് ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം.

80 കിലോയോളം ഭാരമുള്ള സിഗ്‌നല്‍ബോക്‌സ് ഉപയോഗിച്ചാണ് അട്ടിമറിക്കാന്‍ ശ്രമം നടത്തിയത് .

ശനിയാഴ്ച രാത്രി ചേരാവള്ളി ലെവല്‍ക്രോസിന് സമീപമാണ് അട്ടിമറി നടന്നത് .

തിരുവനന്തപുരത്തു നിന്നും എറണാകുളം ഭാഗത്തേക്ക് വരുകയായിരുന്ന ചെന്നൈ എക്‌സ്പ്രസാണ് കായംകുളത്ത് അട്ടിമറിക്കാന്‍ ശ്രമിച്ചത്.

ട്രെയിനിടിച്ചതിനെ തുടര്‍ന്ന് വലിയ ശബ്ദത്തോടെ പെട്ടി ചിതറി തെറിച്ചു.ലോകോപൈലറ്റ് ഉടന്‍ വണ്ടി നിര്‍ത്തി കായംകുളം സ്റ്റേഷന്‍മാസ്റ്ററെ വിവരമറിയിച്ചു.

റെയില്‍വേ സംരക്ഷണസേന സി.ഐ. മീനയുടെ നേതൃത്വത്തിലുള്ള സംഘം ഉടന്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

പാളത്തിനരികിലെ കാസ്റ്റ് അയണില്‍ നിര്‍മിച്ച സിഗ്‌നല്‍ ബോക്‌സ് ഇളക്കി എടുത്താണ് അജ്ഞാതര്‍ പാളത്തില്‍ വെച്ചത്.

പൊട്ടിച്ചിതറിയ അവശിഷ്ടങ്ങള്‍ കായംകുളം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

Top