പാനൂര്‍: എട്ടുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ ബന്ധുവായ പതിനഞ്ചുകാരന്റെ പേരില്‍ പോക്സോ കേസ്. ഒരുവര്‍ഷം മുന്‍പാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.
പതിനഞ്ചുകാരനായ പത്താംതരം വിദ്യാര്‍ഥി ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്ത് പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി. അടുത്തിടെ കുട്ടി സ്‌കൂളില്‍ ചൈല്‍ഡ് ലൈന്‍ അധികൃതര്‍ക്ക് മുന്നില്‍ പീഡനവിവരം വെളിപ്പെടുത്തിയതിനെത്തുടര്‍ന്നാണ് പോലീസ് കേസെടുത്തത്. പാനൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.