തിരുവനന്തപുരത്ത് വയോധികയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: നിറമണ്‍കര വിനായക നഗറില്‍ വയോധികയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 83 വയസ്സുകാരിയായ രാജലക്ഷ്മിയെയാണ് മരിച്ച നിലയില്‍ കണ്ടത്. ഏറെ നാളുകളായി ഒറ്റയ്ക്കായിരുന്നു താമസം.

മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസ് പറയുന്നത്. കട്ടിലില്‍ കിടക്കുന്ന നിലയിലാരുന്നു മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയ സമയത്ത് ശരീരത്തിന് മുകളിലൂടെ അലമാര വീണു കിടക്കുകയായിരുന്നു. ബന്ധുക്കളെ ഫോണില്‍ വിളിച്ചിട്ടും ഫോണ്‍ എടുത്തിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ജനലില്‍ കൂടി നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. നാട്ടുകാര്‍ പോലീസിനെ വിവരമറിയിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മ്യതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയച്ചു.

Top