ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബാരാമുള്ളയില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഉണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സുരക്ഷാസേന വധിച്ചു.
ഇന്ന് പുലര്‍ച്ചെ ആരംഭിച്ച ഏറ്റുമുട്ടല്‍ നിലവിൽ മാറ്റമില്ലാതെ തുടരുകയാണ്.
ഒളിച്ചിരുന്ന നാല് ഭീകരരിൽ ഒരാളെയാണ് സൈന്യം വധിച്ചത്. മറ്റുള്ളവർക്കായുള്ള തിരച്ചിൽ തുടരുകയാണ്.
ബാരാമുള്ളയിലെ ഉറിയിലാണ് ഏറ്റുമുട്ടല്‍ തുടരുന്നത്.
ഖാല്‍ഗി ഏരിയയില്‍ നുഴഞ്ഞുകയറ്റം നടക്കുന്നുവെന്ന സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാസേന തെരച്ചില്‍ ആരംഭിക്കുകയായിരുന്നു.
എന്നാൽ പെട്ടന്ന് സൈന്യത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.
യു.എന്‍ പൊതുസഭയുടെ 72ാമത് സമ്മേളനത്തില്‍ ഇന്ത്യ പാകിസ്ഥാനെതിരെ ആഞ്ഞടിച്ചിരുന്നു. പാകിസ്ഥാന്‍ ഭീകരതയുടെ ഫാക്ടറിയെന്ന നിലയിലാണ് പ്രശസ്തി നേടുന്നതെന്നാണ് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പറഞ്ഞത്.
ഇന്ത്യ ദാരിദ്ര്യത്തിനെതിരെ പോരാടുമ്പോള്‍ പാകിസ്ഥാന്‍ ഇന്ത്യക്കെതിരെയാണ് പോരാടുന്നതെന്നും സുഷമ പറഞ്ഞു.
അതിനാല്‍ പാക് നേതാക്കള്‍ തങ്ങളുടെ നിലപാട് പുനഃപരിശോധിക്കണം.
നിങ്ങളുടെ ജിഹാദികള്‍ ഇന്ത്യക്കാരെ മാത്രമല്ല, മറ്റു രാജ്യക്കാരെയും കൊല്ലുന്നുവെന്ന് പാകിസ്താന്‍ മനസിലാക്കണമെന്ന് സുഷമ പ്രസംഗത്തില്‍ ഉന്നയിച്ചു.