ഹൈദരാബാദ്: ഇന്ത്യ-ഇംഗ്ലണ്ട് ആദ്യ ടെസ്റ്റിന് ആവേശകരമായ തുടക്കം. ആദ്യ സെഷന് പിന്നിടുമ്പോള്‍ ഇംഗ്ലണ്ട് മൂന്ന് വിക്കറ്റിന് 108 റണ്‍സെന്ന നിലയിലാണ്. രവിചന്ദ്രന്‍ അശ്വിന് രണ്ടും രവീന്ദ്ര ജഡേജ ഒരു വിക്കറ്റും വീഴ്ത്തി. 32 റണ്‍സുമായി ജോണി ബെയര്‍സ്റ്റോ 18 റണ്‍സുമായി ജോ റൂട്ടുമാണ് ക്രീസിലുള്ളത്.
20 റണ്‍സെടുത്ത് നിന്ന സാക്ക് ക്രൗളിയെ അശ്വിന് സിറാജിന്റെ കൈകളില്‍ എത്തിച്ചതോടെ ഇംഗ്ലണ്ട് മൂന്നിന് 60 എന്ന നിലയില്‍ തകര്‍ന്നു. നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന റൂട്ട്-ബെയര്‍സ്റ്റോ സഖ്യത്തിലാണ് ഇപ്പോള്‍ ഇംഗ്ലണ്ടിന്റെ പ്രതീക്ഷ.
മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. ബാസ്ബോള്‍ ശൈലിയില്‍ അക്രമിച്ചുകളിക്കാനാണ് ഇംഗ്ലണ്ട് തീരുമാനം എടുത്തത്. 11 ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ ഇം?ഗ്ലണ്ട് 53 റണ്‍സിലെത്തി. 12-ാം ഓവറിലെ അഞ്ചാം പന്തില്‍ 35 റണ്‍സെടുത്ത ബെന്‍ ഡക്കറ്റിനെ രവിചന്ദ്രന്‍ അശ്വിന് പുറത്താക്കി. പിന്നാലെ ഒരു റണ്‍സെടുത്ത ഒലി പോപ്പിനെ രവീന്ദ്ര ജഡേജയും വീഴ്ത്തി.