സാമ്പത്തിക പാക്കേജിനെ വിമര്‍ശിച്ച് ഒരു എഫ്.ബി പോസ്റ്റ് !

എറണാകുളം: കേന്ദ്ര സര്‍ക്കാറിന്റെ സാമ്പത്തിക പാക്കേജിനെ രൂക്ഷമായി വിമര്‍ശിച്ച് അഭിഭാഷകന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്. കോഴിക്കോട് ബാറിലെ അഭിഭാഷകന്‍ എന്‍.വി.പി റഫീക്കാണ് ധനകാര്യ മന്ത്രിയില്‍ അവിശ്വാസം രേഖപ്പെടുത്തി രംഗത്ത് വന്നിരിക്കുന്നത്.

ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ :-

എന്റെ എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടു . എന്റെ മഹത്തായ രാജ്യം ഇനി സാമ്പത്തികമായി രക്ഷപെടും എന്ന ഒരു ഇന്ന് മുതല്‍ എനിക്ക് വിശ്വാസം ഇല്ലാതായി.
ഇന്ന് കേന്ദ്ര ധനമന്ത്രി പ്രധാനമായും 10 മേഖലകളെ പറ്റി , അതില്‍ കടുതലും ലിക്വിഡിറ്റി ( പണത്തിന്റെ ലഭ്യത ) എങ്ങിനെ നിലനിര്‍ത്താം / വര്‍ദ്ധിപ്പിക്കാം എന്നതായിരുന്നു.
ആരുടെതാണ്.
1. ഇന്‍കം ടാക്‌സ് അടക്കുന്നവരുടെ
2. MSME സംരംഭകരുടെ
3. 200 കോടിയുടെ മുകളില്‍ ടെഡറില്‍ പങ്കെടുക്കുന്ന സംരഭകരുടെ
4. ജഎ അടവാക്കുന്ന സംരംഭങ്ങള്‍ നടത്തുന്നവരെ
5. വന്‍കിട കോണ്‍ടാക്മാരുടെ
6.റിയല്‍ എസ്‌റേററ്റ് വമ്പന്‍ മാരുടെ
7 TDS Dw TCS അടവാങ്ങുന്നവരെ
നിര്‍മ്മലാജി ഇതിലെന്നും പെടാത്ത കോടികള്‍ ഉണ്ട് എന്റെ ഈ മഹത്തായ മാതൃരാജ്യത്ത്. നിങ്ങളെ ഞാന്‍ കേട്ടു. ഒന്നര മണിക്കൂര്‍ സമയം , അതില്‍ നിങ്ങള്‍ പറഞ്ഞില്ല , ചിന്തിച്ചില്ല കോടിക്കണക്കിന് തൊഴിലാളിളെ , വികലാംഗരെ, വിധവകളെ , രോഗികളെ , അവശരെ , ഭക്ഷണം കിട്ടാത്തവരെ , കുട്ടികളെ , ഈ രാജ്യത്ത 100 കോടിയില്‍ അധികം വരുന്ന പട്ടിണി പാവങ്ങളെ , നിങ്ങക്ക് ചെയ്യാമായിരുന്നു , ഒരു പാട്.

നിങ്ങള്‍ അവസരത്തിന് ഒത്ത് ഉയര്‍ന്നില്ല. ഇല്ല നിങ്ങള്‍ക്ക് ഈ രാജ്യത്തിലെ പട്ടിണി പാവങ്ങളോട് ഒരു അനുകമ്പയും ഇല്ല. നിങ്ങള്‍ക്ക് മുമ്പില്‍ 29.84 കോടി ജന ബന്ധന്‍ അക്കൗണ്ടുകള്‍ ഉണ്ടായിരുന്നു. 8. 04 കോടി കിസാന്‍ സമ്മാന്‍ നിധി അക്കൗണ്ട്കള്‍ ഉണ്ടായിരുന്നു. കോടികള്‍ ഉള്ള MGNREGA അക്കൗണ്ട് ഉണ്ടായിരുന്നു. ലിക്വിഡിറ്റി പാവപ്പെട്ടവന്റെ കയ്യില്‍ ആണ് വേണ്ടത്.

നിര്‍മ്മലാജി പാവപ്പെട്ടവന്റെ വീട്ടിലെ കുട്ടിയുടെ വയറിന് ഒരു എരിച്ചില്‍ കാഠിന്യം ഉണ്ട്. അത് അവന്റെ മതാപിതാക്കളുടെ നെഞ്ചിന്റെ എരിച്ചില്‍ കൂടിയതാണ്. അത് അവസാനിക്കാന്‍ ചിലപ്പോ സമയ പരിധി ഇല്ലായിരിക്കും .അത് തീരാന്‍ ദിവസങ്ങള്‍ എടുത്തും അത് അറിയാന്‍ വലിയ ബുദ്ധിമുട്ടാണ്. ഒരു രാഷ്ടീയവും മതവും ഒരു സിദ്ധാന്തവും അതില്‍ വ്യത്യാസം വരുത്തില്ല നിര്‍മലാജി താങ്കള്‍ പരാജയപ്പെട്ടു.

Top