ജര്‍മനിയില്‍ ഇന്ത്യന്‍ പൗരന്‍ കുത്തേറ്റ് മരിച്ചു

murder

മ്യൂണിക്: ജര്‍മനിയിലെ മ്യൂണിക്കില്‍ ഇന്ത്യന്‍ എന്‍ജിനീയര്‍ കുത്തേറ്റു മരിച്ചു. കര്‍ണാടക സ്വദേശി പ്രശാന്ത് ബാസാറൂറാണ് മരിച്ചത്. ഡൊനോവര്‍ത്തില്‍ എര്‍ബസ് ഹെലികോപ്റ്റര്‍ കമ്പനിയിലെ ജീവനക്കാരനായിരുന്നു ഇയാള്‍.

പ്രശാന്തിനേയും ഭാര്യ സ്മിതയെയും ഒരു കുടിയേറ്റക്കാരന്‍ ആക്രമിക്കുകയായിരുന്നെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ട്വീറ്റ് ചെയ്തു. പരിക്കേറ്റ സ്മിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും അവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും പറഞ്ഞു. ഇവരെ അക്രമിക്കാനുണ്ടായ സാഹചര്യം എന്താണെന്ന് വ്യക്തമായിട്ടില്ല.സ്മിതയുടെ സഹോദരന്‍ പ്രശാന്തിന് ജര്‍മനിയില്‍ എത്താനുള്ള സൗകര്യം ചെയ്തു കൊടുക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

Top