ബംഗ്ലാദേശില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥി കുത്തേറ്റു മരിച്ചു

ധാക്ക: ബംഗ്ലാദേശില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥി കുത്തേറ്റു മരിച്ചു. ചിറ്റഗോംഗ് സര്‍വകലാശാലയിലെ അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിയും മണിപ്പൂര്‍ സ്വദേശിയുമായ അതീഫ് ഷെയ്ക്കാണ് (25) കൊല്ലപ്പെട്ടത്.

മണിപ്പൂരുകാരനായ വിന്‍സണ്‍ മൈസ്‌നാം സിംഗാണ് അതീഫിനെ കുത്തിക്കൊലപ്പെടുത്തിയത്. ആക്രമണത്തിനു ശേഷം ഫ്‌ളാറ്റില്‍ വിന്‍സണ്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചു.

വെള്ളിയാഴ്ച രാത്രി ചിറ്റഗോംഗിലെ അക്ബര്‍ ഷാ ഏരിയായില്‍ ഫ്‌ളാറ്റിലായിരുന്നു സംഭവം. അതീഫും വിന്‍സണും തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്.

Top