അമേരിക്കയില്‍ ഇന്ത്യന്‍ വംശജന്‍ വെടിയേറ്റു മരിച്ചു, നാലുപേര്‍ക്ക് പരിക്ക്

Man shot

ന്യൂയോര്‍ക്ക്: അമേരിക്കയിലെ നോര്‍ത്ത് കരോളിനയില്‍ ഹോട്ടല്‍ ഉടമയായ ഇന്ത്യന്‍ വംശജന്‍ വെടിയേറ്റു മരിച്ചു.

വെടിവയ്പില്‍ നാലു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഫെയ്റ്റ്ദെ സിറ്റിയില്‍ ഹോട്ടല്‍ നടത്തുന്ന ആകാശ് ആര്‍ തലാതിയാണ് കൊല്ലപ്പെട്ടത്. ഗുജറാത്തിലെ ആനന്ദ് സ്വദേശിയാണ് ആകാശ്.

ശനിയാഴ്ച പലര്‍ച്ചെ 2.30 നായായിരുന്നു സംഭവം. പരിക്കേറ്റവരില്‍ ഒരാളുടെ നിലഗുരുതരമാണ്. കേസില്‍ മാര്‍കീസ് ഡെവിത് (23) എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

Top