ജക്കാര്‍ത്ത: ഫുട്‌ബോള്‍ മത്സരത്തിനിടെ ഇടിമിന്നലേറ്റ് ഇന്തോനേഷ്യന്‍ താരം മരിച്ചു. ശനിയാഴ്ച വെസ്റ്റ് ജാവയിലെ ബന്ദൂംഗിലെ സിലിവാംഗി സ്റ്റേഡിയത്തില്‍ നടന്ന സൗഹൃദ മത്സരത്തിനിടെയാണ് സംഭവം. സുബാംഗില്‍ നിന്നുള്ള സെപ്റ്റൈന്‍ രഹര്‍ജ എന്ന ഫുട്ബോള്‍ താരമാണ് മിന്നലേറ്റ് മരിച്ചത്. ശനിയാഴ്ച നടന്ന മത്സരത്തിനിടെ ഇന്തോനേഷ്യന്‍ സമയം വൈകീട്ട് 4:20നാണ് മിന്നലേറ്റത്.
2023-ല്‍, കിഴക്കന്‍ ജാവയിലെ ബോജോനെഗോറോയിലും ഒരു യുവതാരത്തിനും മത്സരത്തിനിടെ മിന്നലേറ്റിരുന്നു. എന്നാല്‍ അന്ന് താരത്തിന് വേഗത്തില്‍ ചികിത്സ ലഭ്യമാക്കിയിരുന്നു. ഇതോടെ താരത്തിന്റെ ജീവന്‍ രക്ഷിക്കാനും കഴിഞ്ഞിരുന്നു.
മത്സരത്തിനിടെ മിന്നലേറ്റ് വീണ രഹര്‍ജയെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. എ?ങ്കിലും താരത്തെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. 35കാരനായ സെപ്റ്റൈന്‍ രഹര്‍ജ മിന്നലേറ്റ് വീഴുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.