കംമ്പോഡിയ: മൃഗങ്ങളെ കുടുംബാംഗത്തെ പോലെ സ്‌നേഹിക്കുന്നവര്‍ ഒരുപാട് പേരുണ്ട്. എന്നാല്‍, മൃഗങ്ങളെ സ്വന്തം പങ്കാളിയായി സ്‌നേഹിക്കുന്നവര്‍ ഉണ്ടാകുമോ എന്ന ചോദ്യം തന്നെ അവിശ്വസനീയമായിരിക്കും.
എന്നാല്‍ കിം ഹാംഗിന്റെ ജീവിതം അവിശ്വസനീയതയെ പൊളിച്ചടുക്കുന്നതാണ്. വീട്ടിലെ കാളക്കുട്ടിയെ മരിച്ചു പോയ ഭര്‍ത്താവിന്റെ അവതാരമാണെന്ന് പറഞ്ഞു വിവാഹം കഴിച്ചിരിക്കുകയാണ് ഈ എഴുപത്തിനാലുകാരിയായ കംമ്പോഡിയക്കാരി.
ഒരു വര്‍ഷം മുന്‍പാണ് കിമ്മിന്റെ ഭര്‍ത്താവ് ടോള്‍ ഘട്ട് മരിക്കുന്നത്. ഭര്‍ത്താവിന്റെ ആത്മാവ് കാളക്കുട്ടിയിലുണ്ടെന്നാണ് കിം പറയുന്നത്.
കിടാവ് തന്റെ മുടിയിലും കഴുത്തിലും സ്പര്‍ശിക്കുന്നതും ഉമ്മ വയ്ക്കുന്നതുമെല്ലാം ഭര്‍ത്താവിനെ പോലയൊണെന്ന് ഇവര്‍ പറയുന്നു.
വീട്ടിലെ രണ്ടാം നിലയിലേക്ക് കാളക്കുട്ടി ഓടിക്കയറുന്നതുപോലും തന്റെ ഭര്‍ത്താവ് ഘട്ടിനെപ്പോലെയാണെന്ന് കിം സാക്ഷ്യപ്പെടുത്തുന്നു.
അഞ്ച് മാസം പ്രായമുള്ള കാളക്കിടാവിന് എല്ലാ വിധ സൗകര്യങ്ങളും കിം തന്റെ വീട്ടില്‍ ഒരുക്കിയിട്ടുണ്ട്. പ്രത്യേക കിടക്കയും ഭര്‍ത്താവിന്റെ പ്രിയപ്പെട്ട തലയിണയുമെല്ലാം കാളക്കിടാവിന് കൊടുത്തിട്ടുണ്ട്.
മാത്രമല്ല, തന്റെ മരണശേഷം കിടാവിനെ നന്നായി നോക്കാന്‍ കിം മക്കളെ ഏര്‍പ്പാടാക്കിയിട്ടുമുണ്ട്. ഈ കൗതുക വാര്‍ത്ത കേട്ട് കിമ്മിനെയും കിടാവിനെയും കാണാനായി നിരവധി ആളുകളാണ് ഇവരുടെ വീട്ടിലെത്തുന്നത്.