കോട്ടയം: മുക്കൂട്ടുതറ കൊല്ലമുള സ്വദേശി ജെസ്‌ന മരിയ ജയിംസിന്റെ ദുരൂഹ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ജെസ്‌നയെ കണ്ടെത്താന്‍ ഇതര സംസ്ഥാനങ്ങളില്‍ അടക്കം തെരച്ചില്‍ നടത്താനാണ് ക്രൈംബ്രാഞ്ചിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പൊലീസ് മാസങ്ങളോളം അന്വേഷണം നടത്തിയെങ്കിലും യാതൊരുവിധ വിവരങ്ങളും ലഭിച്ചിരുന്നില്ല.
മാര്‍ച്ച് ഇരുപത്തിരണ്ടിനാണ് പത്തനംതിട്ട കൊല്ലമുള സ്വദേശി ജസ്‌ന മരിയ ജയിംസിനെ കാണാതായത്. പ്രത്യേക സംഘം 11 സംസ്ഥാനങ്ങളിലടക്കം വ്യാപക തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഈ സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശിച്ചത്.