തൃശൂര്‍: തൃശൂര്‍ വടക്കേക്കാട് വൈലത്തൂരില്‍ വൃദ്ധ ദമ്പതികളെ ചെറുമകന്‍ കഴുത്തറുത്ത് കൊലപ്പെടുത്തി. വൈലത്തൂര്‍ അണ്ടിക്കോട്ട് കടവ് പനങ്ങാവില്‍ അബ്ദുള്ള (75) , ഭാര്യ ജമീല (64) എന്നിവരെയാണ് ഇന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ കൊച്ചുമകന്‍ മുന്ന എന്ന ആഗ്മലിനെ പൊലീസ് തിരയുകയാണ്. ഗുരുവായൂര്‍ എസിപി കെ ജി സുരേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. സംഭവ ശേഷം പ്രതി ഒളിവില്‍ പോയെന്നാണ് വിവരം.
വൃദ്ധ ദമ്പതികള്‍ താമസിച്ചിരുന്ന വീട്ടിലായിരുന്നു കൊച്ചുമകനും താമസിച്ചിരുന്നത്. കൊച്ചുമകന് മാനസിക പ്രശ്‌നങ്ങളുണ്ടെന്നാണ് പ്രാഥമിക വിവരം. പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി വരുകയാണ്. അന്വേഷണത്തിന് ശേഷമേ കൂടുതല്‍ വിവരങ്ങള്‍ പറയാനാകൂ എന്ന് പൊലീസ് പറഞ്ഞു.