കൊച്ചി: തൃക്കാക്കര മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി എ.എന്‍ രാധാകൃഷ്ണന്‍ മത്സരിക്കും. ബി.ജെ.പി നേതൃത്വമാണ് തീരുമാനം പ്രഖ്യാപിച്ചത്. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റായ രാധാകൃഷ്ണന്‍ എറണാകുളം സ്വദേശിയാണ്. ഇടതുപക്ഷ സ്ഥാനാര്‍ത്ഥി ജോ ജോസഫിനോടും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഉമ തോമസിനോടുമാണ് രാധാകൃഷ്ണന്‍ ഏറ്റുമുട്ടേണ്ടത്.
ബിജെപിയെ സംബന്ധിച്ച് 2016ല്‍ നിന്ന് 2021ല്‍ എത്തിയപ്പോള്‍ വലിയ വോട്ട് ചോര്‍ച്ചയുണ്ടായ മണ്ഡലമാണ് തൃക്കാക്കര.2016ല്‍ ബിജെപിക്ക് 15 ശതമാനം വോട്ട് ലഭിച്ച മണ്ഡലത്തില്‍ 21247 ആണ് ആകെ ലഭിച്ച വോട്ടുകളുടെ എണ്ണം. എന്നാല്‍ 2021ലേക്ക് എത്തിയപ്പോള്‍ ഇത് 15,218 വോട്ടുകളായി കുറഞ്ഞിരുന്നു. ട്വന്റി ട്വന്റിയുടെ സാന്നിധ്യം വോട്ട് കുറഞ്ഞതിനുള്ള കാരണമാണ്. അതേസമയം എഎപി ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുമോയെന്നും ഞായറാഴ്ച അറിയാം.