an shamseer-against rss death threats

തലശ്ശേരി: വീട് എന്നത് എല്ലാവർക്കുമുള്ളതാണെന്ന് ആർ എസ് എസ് ഓർക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എ.എൻ ഷംസീർ എം എൽ എ .

ആർ എസ് എസ് മന:പൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിക്കുവാൻ ശ്രമിക്കുകയാണ്. നേതൃത്വത്തിന്റെ അറിവോടെയാണ് തന്റെ വീട്ടിലേക്ക് പ്രകടനമായെത്തി മതിലിൽ ഭീഷണി എഴുതി വച്ചത്. ഇത് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന സർവ്വകക്ഷി യോഗ തീരുമാനങ്ങൾ അട്ടിമറിക്കുന്നതിന്റെ ഭാഗമാണെന്നും ഷംസീർ ആരോപിച്ചു.

കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് പൊലീസിൽ പരാതി ‘നൽകിയിട്ടുണ്ട്. ഭീഷണിക്ക് മുൻപിൽ മുട്ടുമടക്കുന്ന പ്രശ്നമില്ലന്നും പൊലീസ് സംരക്ഷണം ആവശ്യമില്ലന്നും ഷംസീർ വ്യക്തമാക്കി.

Top