ആന്ധ്രാപ്രദേശിൽ വീണ്ടും അജ്ഞാത രോ​ഗം റിപ്പോർട്ട്‌ ചെയ്തു

ഗോദാവരി : ആന്ധ്രപ്രദേശില്‍ വീണ്ടും അജ്ഞാത രോഗം റിപ്പോർട്ട് ചെയ്തു. പടിഞ്ഞാറന്‍ ഗോദാവരി ജില്ലയിലെ പുല്ല, കൊമിരെപളളി എന്നീ ഗ്രാമങ്ങളിലാണ് ആളുകള്‍ക്ക് അജ്ഞാതമായ രോഗം റിപ്പോര്‍ട്ട് ചെയ്തത്.നിന്ന നില്‍പില്‍ കുഴഞ്ഞുവീഴുകയായിരുന്നു ഇവര്‍.

കുഴഞ്ഞുവീണവരുടെ വായില്‍ നിന്ന് നുരയും പതയും വന്നിരുന്നു. 22 പേരെയാണ് ഇത്തരത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതില്‍ ആറുപേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു.

Top