ന്യൂഡല്‍ഹി:കേംബ്രിഡ്ജ് അനലിറ്റികയുടെ ഇടപ്പെടല്‍ ഇന്ത്യയിലുമെന്ന് വെളിപ്പെടുത്തല്‍. ഇന്ത്യയില്‍ 2010-ലെ ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജെഡിയു-ബിജെപി സഖ്യത്തിനായി പ്രവര്‍ത്തിച്ചെന്നാണ് റിപ്പോര്‍ട്ട്. കേംബ്രിഡ്ജ് അനലിറ്റികയുടെ ഔദ്യോഗിക വെബ്സൈറ്റിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിജയകരമായിരുന്നെന്നും കമ്പനി അവകാശപ്പെടുന്നു.
ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നവരില്‍ രാഷ്ട്രീയ കക്ഷികള്‍ക്ക് കീഴില്‍ നില്‍ക്കുന്ന സ്ഥിരതയില്ലാത്ത വോട്ടര്‍മാരെ കണ്ടെത്താനായിരുന്നു കമ്പനിയെ ഏല്‍പ്പിച്ചിരുന്നത്. അതേസമയം, വോട്ടര്‍മാരുടെ പ്രതികരണം അറിയുക എന്നത് ദൗത്യത്തിന്റെ ഭാഗമായിരുന്നുവെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.
2010 ഇലക്ഷനില്‍ ജെഡിയു-ബിജെപി സഖ്യത്തിനായിരുന്നു വിജയം. തിരഞ്ഞെടുപ്പില്‍ ജെഡിയു ബീഹാറില്‍ 88 സീറ്റില്‍ നിന്നും 115 സീറ്റുകളിലേക്ക് ഉയരുകയും. സഖ്യകക്ഷിയാകളുടെ സീറ്റു നില 55-ല്‍ നിന്നും 91-ലേക്ക് ഉയര്‍ന്നതായും രേഖകള്‍ സൂചിപ്പിക്കുന്നു.
നേരത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഫെയ്‌സ്ബുക്കില്‍ നിന്നും ചോര്‍ത്തിയ വ്യക്തി വിവരങ്ങള്‍ ഉപയോഗിച്ചതായാണ് റിപ്പോര്‍ട്ട്. ഇതിനു പിന്നാലെയാണ് ഇന്ത്യയിലും തിരഞ്ഞെടുപ്പിലും അനലിറ്റിക സ്വാധീനം ചെലുത്തിയെന്ന റിപ്പോര്‍ട്ട് വരുന്നത്.