ചെന്നൈ: കാലായുടെ വാഹനം ഇനി പ്രമുഖ വാഹന നിര്‍മ്മാണ കമ്പനി ഉടമ ആനന്ദ് മഹീന്ദ്രക്ക്. സിനിമയില്‍ രജനി ഉപയോഗിച്ച ഥാര്‍ ആഗ്രഹിച്ച ആനന്ദ് മഹീന്ദ്രക്ക് സിനിമയുടെ നിര്‍മ്മാതാവ് ധനുഷ് വാഹനം കൈമാറി
സിനിമയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങിയ സമയത്ത് തന്നെ സിനിമയില്‍ രജനി ഉപയോഗിച്ച് ഥാര്‍ തനിക്ക് നല്‍കുമോയെന്ന് ട്വിറ്ററിലുടെ മഹീന്ദ്ര ഉടമ ആനന്ദ് മഹീന്ദ്ര ചോദിച്ചിരുന്നു. ഷൂട്ടിങ് കഴിഞ്ഞ ശേഷം ഥാര്‍ നല്‍കാമെന്ന് സിനിമയുടെ നിര്‍മാതാവ് ധനുഷ് ഇതിന് മറുപടിയും നല്‍കിയിരുന്നു. സിനിമയുടെ ഷൂട്ടിങ് പൂര്‍ത്തിയായ ഉടനെ ധനുഷ് വാക്ക് പാലിക്കുകയായിരുന്നു.
Remember I wanted the Thar used for the poster shot of #Kaala for our museum?Well @dhanushkraja obliged & it’s safe at #MahindraResearchValley in Chennai.I asked our folks to strike a Thalaivar pose & look what fun they had!(Bala,the guy in the lungi is now known as ‘KaalaBala’) pic.twitter.com/r3HzFv7DEJ
— anand mahindra (@anandmahindra) June 7, 2018
ഥാര്‍ ധനുഷ് കൈമാറിയ വിവരം ആനന്ദ് മഹീന്ദ്ര തന്നെയാണ് ട്വിറ്ററിലുടെ അറിയിച്ചത്. മഹീന്ദ്രയുടെ ചെന്നൈയിലെ റിസേര്‍ച്ച് വാലിയില്‍ വാഹനം സുരക്ഷിതമായുണ്ടെന്നും ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തു. ചെന്നൈയിലെ മഹീന്ദ്രയുടെ ജീവനക്കാര്‍ കാല സ്‌റ്റൈലില്‍ ഥാറിലിരിക്കുന്ന ചിത്രവും ആനന്ദ് മഹീന്ദ്ര പോസ്റ്റ് ചെയ്തിട്ടുണ്ട്.