പാഴ്‌വസ്തുകള്‍ ഉപയോഗിച്ച് മഹീന്ദ്ര വാഹനങ്ങൾക്ക് സമാനമായ വാഹനം നിര്‍മിച്ച മഹാരാഷ്ട്ര സ്വദേശിയെ കഴിഞ്ഞ ദിവസമാണ് ആനന്ദ് മഹീന്ദ്ര സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രശംസിച്ചത്. ഈ വാഹനം യാതൊരു മാനദണ്ഡങ്ങളും പാലിച്ചല്ല നിര്‍മിച്ചിരിക്കുന്നതെന്നും, എന്നാലും ക്രീയേറ്റിവിറ്റിയെ ഒരിക്കലും അഭിനന്ദിക്കാതിരിക്കാന്‍ സാധിക്കില്ലെന്നുമുള്ള കുറിപ്പോടെയായിരുന്നു മഹീന്ദ്ര ഗ്രൂപ്പ് ചെയർമാനായ ആനന്ദ് മഹീന്ദ്ര ഈ വാഹനത്തിന്റെ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്.
എന്നാല്‍, ഈ വാഹനം നിര്‍മിച്ച പ്രതിഭയ്ക്ക് മുന്നിലേക്ക് ആനന്ദ് മഹീന്ദ്ര മറ്റൊരു ഓഫര്‍ കൂടി വെച്ചിരിക്കുകയാണ്. അദ്ദേഹം നിര്‍മിച്ച വാഹനം ആനന്ദ് മഹീന്ദ്രയ്ക്ക് നല്‍കിയാല്‍ പകരം അദ്ദേഹത്തിന്റെ ഒരു ബൊലേറൊ നല്‍കാമെന്നാണ് ഓഫര്‍. മഹാരാഷ്ട്രയിലെ ദേവരാഷ്ട്ര ഗ്രാമത്തില്‍ നിന്നുള്ള ദത്താത്രയ ലോഹര്‍ എന്നയാളാണ് തന്റെ മകനായി ഈ വാഹനം നിര്‍മിച്ചിട്ടുള്ളത്. ഒരു യൂട്യൂബ് ചാനലില്‍ നിന്നാണ് ഈ വാഹനത്തെ കുറിച്ചുള്ള വിവരം ആനന്ദ് മഹീന്ദ്ര അറിയുന്നത്.
Local authorities will sooner or later stop him from plying the vehicle since it flouts regulations. I’ll personally offer him a Bolero in exchange. His creation can be displayed at MahindraResearchValley to inspire us, since ‘resourcefulness’ means doing more with less resources https://t.co/mibZTGjMPp
— anand mahindra (@anandmahindra) December 22, 2021
വാഹന നിര്‍മാണത്തിലെ ചട്ടങ്ങള്‍ പാലിച്ചിട്ടില്ലാത്തതിനാല്‍ തന്നെ ഈ വാഹനം നിരത്തുകളില്‍ ഇറക്കുന്നത് ഇപ്പോള്‍ അല്ലെങ്കില്‍ ഭാവിയിലെങ്കിലും അധികാരികള്‍ അദ്ദേഹത്തെ തടയും. അതുകൊണ്ട് തന്നെ ഈ വാഹനത്തിന് പകരമായി ഞാന്‍ അദ്ദേഹത്തിന് ഞാന്‍ ഒരു ബൊലേറൊ സമ്മാനിക്കാന്‍ ആഗ്രഹിക്കുന്നു. അദ്ദേഹത്തിന്റെ ഈ നിര്‍മിതി മഹീന്ദ്രയുടെ റിസര്‍ച്ച് വാലിയില്‍ പ്രദര്‍ശിപ്പിക്കുമെന്നാണ് മഹീന്ദ്രയുടെ മേധാവി ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്.