അനന്തപൂര്‍: അന്ധ്രപ്രദേശിലെ അനന്തപൂര്‍ ജില്ലയില്‍ വിശപ്പുകൊണ്ട് മണ്ണ് വാരി തിന്ന രണ്ട് വയസുകാരി മരണപ്പെട്ടു. അമ്മായിക്കും ഭര്‍ത്താവിനും ഒപ്പം കഴിയുന്ന കുട്ടിയുടെ മരണത്തിന് കാരണമായത് പോഷക ആഹാരക്കുറവും ദാരിദ്രവുമാണെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
അമ്മായി നാഗമണിയുടെയും ഭര്‍ത്താവ് മഹേഷിന്റെയും മകനായിരുന്ന ബാബു ആറ് മാസം മുന്‍പ് പോഷകാഹാര കുറവ് മൂലം മരിച്ചിരുന്നു. രക്ഷിതാക്കളുടെ ശ്രദ്ധയില്ലായ്മയാണ് കുട്ടിയുടെ മരണത്തിനും ദാരിദ്രത്തിനും കാരണം എന്നാണ് പൊലീസ് പറയുന്നത്. നാഗമണിയും മഹേഷും മദ്യപിക്കുമായിരുന്നുവെന്നും ഇവര്‍ ഭക്ഷണം പോലും കാര്യമായി വീട്ടില്‍ പാകം ചെയ്യാറില്ലെന്നുമാണ് അയല്‍ക്കാര്‍ പറയുന്നത്. കുട്ടികള്‍ക്ക് ശരിയായ വാക്‌സിനേഷന്‍ പോലും ഇവര്‍ എടുത്തിരുന്നില്ലെന്നും അധികൃതര്‍ പറയുന്നു.