anandhapuri filled up with unlimited prayers

തിരുവനന്തപുരം : പരകോടി പാര്‍ത്ഥനകളോടെയാണ് അനന്തപുരി ഇന്നുണര്‍ന്നത്. തിരുവനന്തപുരം നഗരവീഥികളെല്ലാം പൊങ്കാലയടുപ്പുകളാല്‍ നിറഞ്ഞ് പൊങ്കാല നഗരമായി മാറി.

അമ്മയുടെ അനുഗ്രഹത്തിനായി വ്രതം നോറ്റെത്തിയ ലക്ഷോപലക്ഷം ഭക്തരുടെ ഒരാണ്ടിന്റെ കാത്തിരിപ്പാണ് ഇന്ന് സാഫലമാകുന്നത്.
ദിവസങ്ങള്‍ക്കു മുമ്പുതന്നെ ക്ഷേത്രാങ്കണവും പരിസര പ്രദേശങ്ങളും പൊങ്കാല അടുപ്പുകളാല്‍ നിറഞ്ഞിരുന്നു.

ഉച്ചയ്ക്കു 2.15നു നൈവേദ്യം നടത്തും

ഓരോ വര്‍ഷം കഴിയുന്തോറും ജനപങ്കാളിത്തം വര്‍ദ്ധിച്ചുവരുന്ന ആറ്റുകാല്‍ പൊങ്കാല 2009 ല്‍ ഗിന്നസ് റെക്കാഡില്‍ ഇടം പിടിച്ചിരുന്നു.

Top