ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്കും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കുമെതിരെ കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി അനന്ത് കുമാര്‍. ഇരുവരും വോട്ട് ബാങ്ക് രാഷ്ട്രീയത്തിലും വര്‍ഗീയ രാഷ്ട്രീയത്തിലും ഏര്‍പ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
രാഹുലും സിദ്ധരാമയ്യയും തുഗ്ലക് മേളയും ആഘോഷിക്കാറുണ്ടെന്നും മന്ത്രി ആരോപിച്ചു. കര്‍ണാടകയുടെ ചരിത്രത്തില്‍ കറുത്ത അധ്യായമാണ് ടിപ്പു സുല്‍ത്താന്‍. ഹിന്ദുത്വത്തെ അടിച്ചമര്‍ത്തിയ വ്യക്തിയെന്നാണ് ടിപ്പു അറിയപ്പെടുന്നതെന്ന് അനന്ത് കുമാര്‍ വ്യക്തമാക്കി
മുസ്ലീം ഭരണാധികാരി ടിപ്പു സുല്‍ത്താന്‍ വര്‍ഗീയതയുടെ പ്രതീകമായി നിലകൊള്ളുന്നുവെന്ന് കര്‍ണാടക തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഹുല്‍ ഇന്നലെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വിമര്‍ശനവുമായി കേന്ദ്രമന്ത്രി രംഗത്തെത്തിയിരിക്കുന്നത്.