എന്‍എസ്എസ് ആഹ്വാനം വട്ടിയൂര്‍ക്കാവിലെ ജനങ്ങള്‍ തള്ളി കളഞ്ഞുവെന്ന് സിപിഎം

തിരുവനന്തപുരം: യുഡിഎഫിനെ വിജയിപ്പിക്കണമെന്ന എന്‍എസ്എസ് ആഹ്വാനം വട്ടിയൂര്‍ക്കാവിലെ ജനങ്ങള്‍ തള്ളി കളഞ്ഞുവെന്ന് സിപിഎം. എന്‍എസ്എസ് വഴി ആര്‍എസ്എസ് വോട്ടുപിടിക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചതെന്നും ഒരു സമുദായ സംഘടനയുടെയും കുത്തകയല്ല വട്ടിയൂര്‍ക്കാവെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുമെന്നും സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.

അയ്യായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വി കെ പ്രശാന്ത് വട്ടിയൂര്‍ക്കാവില്‍ ജയിച്ചു കയറുമെന്നും ആനാവൂര്‍ നാഗപ്പന്‍ അറിയിച്ചു.

തെരഞ്ഞെടുപ്പിന്റെ തുടക്കം മുതല്‍ എല്‍ഡിഎഫിന് അനുകൂലമായ വികാരം ആണ് മണ്ഡലത്തില്‍ ഉയര്‍ന്നു വന്നതെന്നും ആനാവൂര്‍ നാഗപ്പന്‍ പറയുന്നു. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കുക തന്നെ ചെയ്യും. മത്സരിച്ച മൂന്ന് സ്ഥാനാര്‍ത്ഥികളെ പരിഗണിച്ചാല്‍ ജനങ്ങള്‍ക്കിടയില്‍ ഏറ്റവും സ്വീകാര്യനായ സ്ഥാനാര്‍ത്ഥിയായിരുന്നു സിപിഎമ്മിന്റേതെന്നും അദ്ദേഹം വ്യക്തമാക്കി.

Top