കത്ത് വിവാദം: ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയതായി ആനാവൂര്‍ നാഗപ്പന്‍

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദത്തില്‍ ക്രൈംബ്രാഞ്ചിന് മൊഴില്‍കിയെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. കത്ത് വ്യാജമാണെന്ന് മേയര്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നും ആനാവൂര്‍ പറഞ്ഞു. അന്വേഷണം ശതരയായ ദിശയിലാണോ നടക്കുന്നതെന്ന് അന്വേഷിക്കേണ്ടത് തന്റെ ജോലിയല്ലെന്നും മാധ്യമങ്ങളാണ് അത് തിരക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ആനാവൂരിന്റെ മൊഴി നേരിട്ട് എടുത്തിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.

അതേസമയം നഗരസഭയിലെ പിൻവാതിൽ നിയമനങ്ങളിൽ വിജിലൻസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. നഗരസഭയുടെ ആരോഗ്യവിഭാഗത്തിൽ നിയമനം നൽകാനുള്ള മേയറുടെ പേരിലുള്ള ശുപാർശ കത്ത് പുറത്തായതിന് പിന്നാലെ നാല് പരാതികള്‍ വിജിലൻസ് ഡയറക്ടർക്ക് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രാഥമിക അന്വേഷണത്തിന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഉത്തരവിട്ടത്. ആര്യ രാജേന്ദ്രന്റെയും, സ്റ്റാൻറിംഗ് കമ്മിറ്റി ചെയ‍ർമാൻ ഡി ആർ അനിലിന്റെയും ശുപാർശ കത്തിലും പിൻവാതിൽ നിയമനങ്ങളിലുമാണ് അന്വേഷണം നടത്തുക.

 

Top