സാംസ്‌കാരിക നഗരത്തിലെ പ്രളയബാധിതര്‍ക്ക് ആശ്വാസവുമായി ‘അന്‍പൊട് തൃശ്ശൂര്‍’

തൃശൂര്‍: പ്രളയ ബാധിതരെ സഹായിക്കാന്‍ ‘അന്‍പൊട് കൊച്ചി’ മോഡലില്‍ ‘അന്‍പൊട് തൃശ്ശൂര്‍’ കൂട്ടായ്മയും. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പരമാവധി സഹായങ്ങള്‍ എത്തിക്കുകയെന്നതാണ് കൂട്ടായ്മയുടെ ലക്ഷ്യം. ചെന്നൈ പ്രളയത്തിന്റെ സമയത്ത്, ആവശ്യമായ സഹായങ്ങള്‍ നല്‍കാനായിരുന്നു ‘അന്‍പൊട് കൊച്ചി’ കൂട്ടായ്മ രൂപീകരിച്ചിരുന്നത്.

നിലവില്‍ തൃശൂര്‍ ജില്ല കേന്ദ്രീകരിച്ച് മാത്രമായിരിക്കും ഇവരുടെ പ്രവര്‍ത്തനങ്ങള്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ‘അന്‍പൊട് തൃശൂര്‍’ എന്ന ആശയം പങ്കുവെച്ചത്. ജില്ലയില്‍ പ്രളയം മൂലം ദുരിതം അനുഭവിക്കുന്നവര്‍ക്ക് വലിയൊരു ആശ്വാസമായിരിക്കും ‘അന്‍പൊട് തൃശ്ശൂര്‍’.

Top