അഞ്ചല്‍: അഞ്ചല്‍ കൊലപാതകക്കേസില്‍ മൊഴിയെടുക്കുന്നതില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് എസ്പിയുടെ റിപ്പോര്‍ട്ട്. മണിക് റോയിക്ക് മര്‍ദ്ദനമേറ്റത് ജൂണ്‍ 24ന് വൈകീട്ട് 5 മണിക്കാണ്. എന്നാല്‍ രാത്രി 12 മണിക്കാണ് പൊലീസ് മൊഴി രേഖപ്പെടുത്തിയത്. തുടരന്വേഷണം നടത്തുകയും ചെയ്തില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.