കൊല്‍ക്കത്ത: കേന്ദ്രഭരണ പ്രദേശമായ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളുടെ പേര് പുനര്‍ നാമകരണം ചെയ്യണമെന്ന് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പേരമകന്റെ മകനായ ചന്ദ്രകുമാര്‍ ബോസ്.
”സ്വാതന്ത്ര്യസമര പ്രസ്ഥാനത്തില്‍ സുഭാഷ് ചന്ദ്രബോസ് വഹിച്ച പങ്ക് ചരിത്രത്തെ വളച്ചൊടിച്ച് മായ്ച്ചു കളയാനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നത്. 1943-ല്‍ തന്നെ സ്വതന്ത്യ ഇന്ത്യയില്‍ ഒരു ഇന്ത്യന്‍ സര്‍ക്കാരിന് നേതാജി രൂപം നല്‍കിയിരുന്നു. നെഹ്‌റുവിനോടുള്ള എല്ലാ ബഹുമാനവും നിലനിര്‍ത്തി കൊണ്ട് തന്നെ പറയട്ടെ അദ്ദേഹം ഇന്ത്യയുടെ രണ്ടാമത്തെ പ്രധാനമന്ത്രിയാണ്”- ചന്ദ്രകുമാര്‍ ബോസ് പറയുന്നു.
1943-ലാണ് സുഭാഷ് ചന്ദ്രബോസ് ആന്‍ഡമാന്‍ നിക്കോബാര്‍ സ്വതന്ത്ര്യ ഇന്ത്യയുടെ ഭാഗമാണെന്ന് പ്രഖ്യാപിച്ചതും അവിടെ ഒരു ഭരണകൂടത്തെ നിയമിച്ചതും. മാത്രമല്ല അദ്ദേഹം ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളെ ‘ഷഹീദ് സ്വരാജ്’ ദ്വീപുകളെന്ന് പുനര്‍നാമകരണം ചെയ്തുവെന്നും ചന്ദ്രകുമാര്‍ ബോസ് പറയുന്നു.