നസ്രിയ ആദ്യമായി ഒരു തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കുന്നുവെന്ന വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു.’അണ്ടേ സുന്ദരാനികി’ എന്ന ചിത്രത്തില്‍ നാനിയാണ് നസ്രിയയുടെ നായകനായി എത്തുന്നത്. ചിത്രത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയായി. ക്ലീന്‍ U സര്‍ട്ടിഫിക്കറ്റുമായി ചിത്രം ജൂണ്‍ പത്തിന് പ്രദര്‍ശനത്തിന് എത്തും.
ലീല തോമസ് എന്ന കഥാപാത്രത്തെയാണ് നസ്രിയ അവതരിപ്പിക്കുന്നത്. നസ്രിയയുടെ കഥാപാത്രത്തിന്റെ ഇന്‍ട്രൊഡക്ഷന്‍ വീഡിയോ മൈത്രി മൂവി മേക്കേഴ്സിന്റെ നേരത്തെ പുറത്തുവിട്ടിരുന്നു. ഒരു റൊമാന്റിക് കോമഡി എന്റര്‍ടെയ്നറാണ് ചിത്രം. വിവേക് അത്രേയ ആണ് സംവിധായകൻ . നസ്രിയ നായികയാകുന്ന തെലുങ്ക് ചിത്രത്തിനായ് കാത്തിരിക്കുകയാണ് മലയാളികളും. മൈത്രി മൂവി മേക്കേര്‍സ് ആണ് നിര്‍മ്മാണം. 2020ല്‍ റിലീസ് ചെയ്ത മലയാള ചിത്രം ട്രാന്‍സിന് ശേഷമുള്ള നസ്രിയയുടെ സിനിമ കൂടിയാണിത്. നാനിയുടെ 28ാം ചിത്രം കൂടിയാണിത്. ചിത്രത്തില്‍ രോഹിണിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്.