andhra bank gold bond scheme started

gold

കേന്ദ്ര സര്‍ക്കാരിന്റെ സ്വര്‍ണ ബോണ്ട് നാലാം പതിപ്പിന്റെ വില്‍പ്പന ആന്ധ്രാ ബാങ്ക് ആരംഭിച്ചു. രാജ്യത്തെ 2826 ബ്രാഞ്ചുകളില്‍ നിന്നും ജൂലൈ 22 വരെ പൊതുജനങ്ങള്‍ക്ക് സ്വര്‍ണ ബോണ്ട് വാങ്ങാം.

കുറഞ്ഞത് ഒരു ഗ്രാമും കൂടിയത് 500 ഗ്രാമുമാണ് ഒരാള്‍ക്ക് വാങ്ങാന്‍ കഴിയുന്നത്. ബോണ്ടിന്റെ വില ഗ്രാമിന് 3119 രൂപയാണ്.

ഇന്ത്യന്‍ പൗരന്മാര്‍ക്ക് മാത്രമേ ബോണ്ട് വാങ്ങാന്‍ അനുവാദമുള്ളു. വ്യക്തികള്‍, എച്ച്യുഎഫ്, ട്രസ്റ്റ്, യൂണിവേഴ്‌സിറ്റി, ചാരിറ്റബിള്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ എന്നിവയ്‌ക്കെല്ലാം സ്വര്‍ണ ബോണ്ട് വാങ്ങാം.

എട്ടു വര്‍ഷത്തേക്കാണ് നിക്ഷേപ കാലാവധി. പലിശ നിരക്ക് 2.75 ശതമാനം.

സ്വര്‍ണം വാങ്ങാതെ തന്നെ നിക്ഷേപ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ വിപണി വിലയുടെ അത്രയും തുക ആര്‍ബിഐ നിശ്ചയിച്ചിട്ടുള്ള പലിശ സഹിതം സ്വന്തമാക്കാം.

നിക്ഷേപ കാലത്തെ സ്വര്‍ണ വിലയിലുണ്ടാകുന്ന മാറ്റങ്ങളില്‍ നിന്നും സംരക്ഷണം ലഭിക്കുന്നു.

Top