തിരുവനന്തപുരം : പ്രളയത്തില്‍ നിന്ന് കരകയറുന്ന കേരളത്തിന് വീണ്ടും ആന്ധ്രയുടെ സഹായ ഹസ്തം. രണ്ടര കോടിയോളം രൂപയാണ് രണ്ടാം ഘട്ടത്തില്‍ കേരളത്തിനായി ആന്ധ്ര നല്‍കിയിരിക്കുന്നത്.
ആന്ധ്ര സര്‍ക്കാരിന്റെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സംഘടനകള്‍ എന്നിവരില്‍ നിന്നുള്ള സംഭാവനയായി കത്തും ചെക്കുകളും ധനവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ലഭിച്ചു. നേരത്തെ 51.018 കോടി രൂപയുടെ സഹായം കേരളത്തിന് ആന്ധ്ര നല്‍കിയിരുന്നു.