ചിറ്റൂര്‍: ആന്ധ്രയിലെ ചിറ്റൂരില്‍ മാലിന്യ ഓട വൃത്തിയാക്കാനിറങ്ങിയ ഏഴു തൊഴിലാളികള്‍ ശ്വാസംമുട്ടി മരിച്ചു. മോറം ഗ്രാമത്തിലെ പലമനേറുവിലുള്ള വെങ്കടേശ്വര ഹാച്ചറിയിലാണ് ദുരന്തം നടന്നത്.
സെപ്റ്റിക് ടാങ്കിലേക്ക് ഇറങ്ങിയ ഉടന്‍ നാലു തൊഴിലാളികള്‍ ബോധരഹിതരായി വീണു. ഇവരെ രക്ഷിക്കാനിറങ്ങിയ മൂന്നു പേര്‍കൂടി ഓടയിലേക്കു വീഴുകയായിരുന്നു. മറ്റ് തൊഴിലാളികളുടെ നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികള്‍ ഇവരെ പുറത്തെടുത്തുവെങ്കിലും മരണം സംഭവിച്ചുകഴിഞ്ഞിരുന്നു.
ദുരന്തമുണ്ടായതിനു തൊട്ടുപിന്നാലെ ഹാച്ചറിയുടെ ഉടമയും മാനേജരും ഒളിവില്‍ പോയി. ആവശ്യമായ സുരക്ഷാ മുന്‍കരുതുല്‍ സ്വീകരിക്കാതെയാണ് തൊഴിലാളികളെ ശുചീകരണത്തിന് ഇറക്കിയതെന്ന് ചിറ്റൂര്‍ എസ്പി ജി.ശ്രീനിവാസ് പറഞ്ഞു.