അമരാവതി: ആന്ധ്രാപ്രദേശിനു ഒരു കൈസഹായം ആവശ്യമായതിനാലാണ് താന്‍ എന്‍ഡിഎ സഖ്യത്തില്‍ ചേര്‍ന്നതെന്ന് വ്യക്തമാക്കി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. എന്നാല്‍ ഇപ്പോള്‍ ആന്ധ്രയിലെ ജനങ്ങള്‍ വഞ്ചിക്കപ്പെട്ടതായാണ് അദ്ദേഹം പറയുന്നത്.
ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമുള്ള നാലു വര്‍ഷത്തില്‍ 29 തവണ താന്‍ ഡല്‍ഹിക്കുപോയെന്നും, എന്നാല്‍ വാഗ്ദാനങ്ങള്‍ ഒന്നും പാലിക്കപ്പെട്ടില്ലെന്നും, 2014 ല്‍ തിരഞ്ഞെടുപ്പ് കാലത്ത് മോദി നടത്തിയ വാഗ്ദാനങ്ങളുടെ ദൃശ്യങ്ങള്‍ കാട്ടിയായിരുന്നു ചന്ദ്രബാബു നായിഡു തന്റെ പ്രതികരണം അറിയിച്ചത്. പ്രതീക്ഷകള്‍ അസ്തമിച്ചതോടെയാണ് സഖ്യം വിടാന്‍ തീരുമാനിച്ചതെന്നും, ഇനി കേന്ദ്രത്തില്‍ നിന്നും സഹായങ്ങള്‍ പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.